ചിലര്‍ പൊലീസ് വാഹനം തടഞ്ഞും,റോഡ് ഗതാഗതം മുടക്കിയും സെല്‍ഫികളെടുത്ത് ആഘോഷിച്ചു. പലരും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു

തിരൂർ: അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപെട്ട് പൊലീസ് പിടിയിലായവരില്‍ ഭൂരിഭാഗം പേര്‍ക്കും വിനയായത് അവര്‍ തന്നെയെടുത്തെ സെല്‍ഫികളും വീഡിയോ ദൃശ്യങ്ങളുമാണ്.മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിയുന്നത്.

ഹര്‍ത്താല്‍ അനുകൂലികള്‍ അവരവരുടെ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതെല്ലാം.ചിലര്‍ ഇതിനപ്പുറം കടന്ന് പൊലീസ് വാഹനം തടഞ്ഞും,റോഡ് ഗതാഗതം മുടക്കിയും സെല്‍ഫികളെടുത്ത് ആഘോഷിച്ചു. പലരും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. അന്വേഷണം ഭയന്ന് പിന്നീട് പോസ്റ്റ് പിൻവലിച്ചെങ്കിലും അപ്പോഴേക്കും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പൊലീസിന് പ്രതികളെ കണ്ടെത്തല്‍ വളരെ എളുപ്പമായി.

ഇതിനിടയില്‍ പൊലീസ് നടപടി മുന്നില്‍ കണ്ട് ദൃശ്യങ്ങളിലൊന്നും വരാതെ രക്ഷപെട്ടവരും ഉണ്ട്. അവരെ സാക്ഷിമൊഴിയും സാഹചര്യതെളിവുകളും മൊബൈൽ ടവർ ലൊക്കേഷനും അടക്കമുള്ള വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് അകത്താക്കിയത്.