ദില്ലി: പ്രമുഖ അഭിഭാഷകനും മലയാളിയുമായ കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി സ്ഥാനമേല്‍ക്കും. നിയമത്തിനുള്ള രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. നേരത്തെ തന്നെ മന്ത്രാലയം വേണുഗോപാലിന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ഒരു ടേം കൂടി തനിക്ക് തുടരാന്‍ താത്പര്യമില്ലെന്ന് മുകുള്‍ റോഹ്തഗി തീരുമാനം എടുത്തതിനെ തുടര്‍ന്നാണ് പുതിയ ആളെ നിയമിക്കുന്നത്. മൊറാര്‍ജി ദേശായി സര്‍ക്കാരിന്‍റെ കാലത്ത് വേണുഗോപാല്‍ അഡീഷണല്‍ സോളിസിറ്റേഴ്‌സ് ജനറല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.