ജീവനൊടുക്കിയത് ഒഫീസ് മുറിയില്‍ വെടിയുതിര്‍ത്തത് സര്‍വീസ് റിവോള്‍വറില്‍ നിന്നും

ലക്നൗ: യുപി ഭീകരവിരുദ്ധ സേനയിലെ എഎസ്‍പി സര്‍വ്വീസ് റിവോള്‍വറില്‍ നിന്നും വെടിയുതിര്‍ത്ത് മരിച്ചു. ഭീകരവിരുദ്ധ സേനയിലെ അഡീഷണല്‍ സൂപ്രണ്ടായിരുന്ന രാജേഷ് സാഹ്നി ആണ് തന്‍റെ ഒഫീസില്‍ മുറിയില്‍ സര്‍വ്വീസ് റിവോള്‍വറില്‍ നിന്നും സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്.

1992 ബാച്ച് പ്രൊവിന്‍ഷണല്‍ പൊലീസ് സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു രാജേഷ് സാഹ്നി. മരണകാരണം വ്യക്തമായിട്ടില്ല. യുപി പൊലീസിനെ മിടുക്കനായ ഉദ്യോഗസ്തന്മാരിലൊരാളായിരുന്നു അദ്ദേഹമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് പറഞ്ഞു.