ഇന്നലെ കോയിലാണ്ടി റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇസഹാക്കിനെ പിടികൂടിയത്. കുട്ടി ഇസഹക്കിനെ തിരിച്ചറിഞ്ഞതോടെയാണ് പൊലിസ് കുട്ടികള്‍ക്കെതിരെ ലൈഗിംക അതിക്രമം തടയുന്ന പോസ്കോ നിയമപ്രകാരം കേസെടുത്തത്. മുക്കം കാരമൂല ദാറുസ്വലാഹ് അറബിക് കോളേജിലെ എം കോം വിദ്യാര്‍ത്ഥിയാണ് ഇസാഹാക്ക്. വൈകിട്ടാണ് കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ മാസങ്ങളോളം ഇസഹാക്ക് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. രാത്രിയില്‍ കുട്ടിയെ മുറിയില്‍ നിന്ന് പുറത്ത് കൊണ്ട് പോയാണ് പീഡിപ്പിച്ചിരുന്നത്. പലപ്പോഴും ഇയാളെ പേടിച്ച് രാത്രിയില്‍ ഒളിച്ചിരിക്കുക പതിവായിരുന്നു. പീഡനം സഹിക്കാതെ അവധിക്ക് വീട്ടിലെത്തിയ കുട്ടി തീരികെ പോകാന്‍ വിസമ്മതിക്കുകയും രാത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. കുട്ടിയെ മുന്‍പ് പീഡിപ്പിച്ച മടവൂര്‍ സി എം മഖാമിലെ വാര്‍ഡനായിരുന്ന സിദ്ദിഖ് ഒളിവിലാണ്. ഇയാള്‍ക്കായ് തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മതപഠനശാലയിലെ പ്രകൃതിവിരുദ്ധപീഡനം: സീനിയര്‍ വിദ്യാര്‍ത്ഥി റിമാന്‍ഡില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
