കൊച്ചി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനെതിരേ ഡിജിപി ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ തള്ളി. ശമ്പളത്തില്‍ മാറ്റം വരുത്തരുതെന്നു ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.

ടി.പി. സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ ട്രിബ്യൂണല്‍ സ്വീകരിച്ചു. പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധക്കേസ് തുടങ്ങി കേസുകളിലെ നിലപാടുകള്‍ സര്‍ക്കാറിനെക്കുറിച്ചം പൊലീസിനെക്കുറിച്ചും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും ഇക്കാരണത്താല്‍ സെന്‍കുമാറിനെ മാറ്റുന്നുവെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം.