ക്രമസമാധന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. തീരുമാനം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്‌ടപ്പെടാതിരിക്കാന്‍ കൂടിയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. സെന്‍കുമാറും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.