സ്പെയിന്‍ എന്ന മഹത്തായ രാജ്യത്തെയും അതിന്‍റെ ആരാധകരെയുമാണ് തങ്ങളോരോരുത്തരും പ്രതിനിധീകരിക്കുന്നത്

മോസ്കോ:ലോകകപ്പ് കിക്കോഫിന് തൊട്ടുമുമ്പ് പരിശീലകനെ മാറ്റിയത് ടീമിനെ ബാധിക്കില്ലെന്ന് സ്പെയിന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വ്യക്തമാക്കി. ടീം ഒറ്റക്കെട്ടാണെന്നും രാജ്യത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്തവുമുള്ള കളിക്കാരാണ് സ്പെയിന്‍ നിരയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാക്കാലവും അത് തുടരുമെന്നും റാമോസ് പറഞ്ഞു.

സ്പെയിന്‍ എന്ന മഹത്തായ രാജ്യത്തെയും അതിന്‍റെ ആരാധകരെയുമാണ് തങ്ങളോരോരുത്തരും പ്രതിനിധീകരിക്കുന്നതെന്നും റാമോസ് ട്വിറ്ററില്‍ കുറിച്ചു. റയല്‍ മാഡ്രിഡിന്‍റെ പരിശീലകനായതിനെത്തുടര്‍ന്നാണ് ഹൂലെൻ ലോപെട്ടേഗിയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ പുറത്താക്കിയത്. സ്പെയിനിന്‍റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ തന്നെ ലാലിഗയില്‍ റയല്‍ മാഡ്രിഡിന്‍റെ കൂടി നായകനാണ് സെര്‍ജിയോ റാമോസ്.