കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടിയുൾപ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
ഇടുക്കി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടിയുൾപ്പടെ മൂന്ന് പേരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം ജൂഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. മൂവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
സീരിയൽ നടി സൂര്യ, അമ്മ രമാദേവി,സഹോദരി ശ്രുതി എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. രമാദേവി മജിസ്ട്രേറ്റിന് മുന്നിൽ കുറ്റം സമ്മതിച്ചു. മക്കൾക്ക് കൃത്യത്തിൽ പങ്കില്ലെന്നും വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവര്ക്കൊപ്പമാണ് കള്ളനോട്ടടിച്ചതെന്നും രമാദേവി പറഞ്ഞു. മൂന്ന് പ്രതികളെയും വിയ്യൂര് സെന്റര് ജയിലിലേക്ക് മാറ്റി.
ഇടുക്കി അണക്കരയിൽ നിന്ന് കള്ളനോട്ടുമായി അറസ്റ്റിലായവരിൽ നിന്നാണ് സീരിയൽ നടിയിലേക്കും കുടുംബത്തിലേക്കും അന്വേഷണം നീണ്ടത്. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട് പരിശോധിച്ചപ്പോൾ 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രസാമഗ്രികളും പിടിച്ചെടുത്തു. കേസിൽ 10 പേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.
