ഈ വര്‍ഷവും അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് തിരിച്ചടി. ഈ വര്‍ഷവും അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ആണ് ആരോഗ്യസര്‍വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കിയത്. 

മുൻ വർഷങ്ങളിൽ വിദ്യാർഥികളിൽ നിന്നും കോഴവാങ്ങിയെന്ന പരാതിയിലാണ് നടപടി. അധികമായി നൽകിയ തുക തിരിച്ച് നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാനേജ്മെന്‍റ് അതിന് തയാറായിട്ടില്ല. രണ്ടാം ഘട്ട അലോട്മെന്‍റിൽ കഴിഞ്ഞ ദിവസം കോളേജിനെ ഉൾപ്പെടുത്തിയിരുന്നു. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോളേജിന് വൻ തിരിച്ചടിയുണ്ടായത്.