പടക്ക നിര്‍മ്മാണ തൊഴിലാളികള്‍ ഫാക്ടറിയ്ക്കുള്ളിലുണ്ടായിരുന്നുവെന്നാണ് സൂചന. എങ്കില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

ലക്നൗ: ഉത്തര്‍പ്രദേശിലെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബദൗനിലാണ് അപകടമുണ്ടായത്. കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് സ്ഫോടനത്തിന്‍റെ ശബ്ദമെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

പടക്ക നിര്‍മ്മാണ തൊഴിലാളികള്‍ ഫാക്ടറിയ്ക്കുള്ളിലുണ്ടായിരുന്നുവെന്നാണ് സൂചന. എങ്കില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലാണ് സ്ഫോടനമുണ്ടായത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.