കാസർഗോഡ്: വേളാങ്കണ്ണി തീർഥാടനത്തിന് ശേഷം മ‌ടങ്ങുകയായിരുന്ന കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. കാസർഗോഡ് പൈവെളിഗെ കയ്യാർ സ്വദേശികളായ ബേബി (60), ഷൈൻ (35), അജേഷ് (38), മോൻസി (35), ജിനോ (35) എന്നിവരുൾപ്പെടെ ഏഴുപേരാണ് മരിച്ചത്.

എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അഞ്ചു പേർ അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. കല്യാണം കൂടാൻ പോയ ഇവർ വേളാങ്കണ്ണി പള്ളിയും സന്ദർശിച്ച് കേരളത്തിലേക്ക് തിരിച്ചുവരുന്പോഴാണ് അപകടമുണ്ടായത്.