താനെ:നായക്കുട്ടിയെ അടിച്ചു കൊന്നതിന് ഏഴുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. താനെയിലെ ഹൗസിങ്ങ് കോംപ്ലക്സിലെ താമസക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
ജനുവരി 14 ന് വൈകിട്ട് 8.30 ന് ഏഴുപേര്‍ നായക്കുട്ടികളെ അടിക്കുകയും തുടര്‍ന്ന് ചാക്കില്‍ക്കെട്ടി അടുത്തുള്ള ശ്മശാനത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
നായക്കുട്ടികളെ അന്വേഷിച്ച് പോയപ്പോള്‍ ഒരെണ്ണം ആക്രമണത്തെ തുടര്‍ന്ന് ചത്തിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
