നാ​ഗ്പൂർ: മൂന്ന് സ്ത്രീകളുൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ മഹാരാഷ്ട്രയിലെ ​ഗാഡ്ചിരോലി ജില്ലയിൽ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. 31.50 ലക്ഷം രൂപയാണ് ഇവരുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. വികാസ് ഏലിയാസ് സാധു പൊധാഡി (27), വൈശാലി ബാബുറാവു വേലഡി (18), സൂരജ് ഏലിയാസ് ആകാശ് തനു ഹുറ (25), മോഹന്‍ ഏലിയാസ് ദുസ കോശ കോവ്സി (19), നവീന്‍ ഏലിയാസ് അശോക് പേക (25), ജാനി ഏലിയാസ് കവിത ഹെവ്ദ ദുര്‍വ്വ (26), ദര്‍ഗി ദേബ പഗാട്ടി (29) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. 

ഇവര്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ കേസുകളിലും കൊലപാതകത്തിലും പ്രതികളാണ്. മാത്രമല്ല, ഇവരെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് വൻപ്രതിഫലമാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.