കളിക്കുമ്പോൾ അറിയാതെ ബോൾ വിഴുങ്ങിയതാകാം കുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടി മരിച്ച സംഭവമറിഞ്ഞ അപ്പോൾത്തന്നെ അമ്പതുവയസ്സുള്ള മുത്തച്ഛൻ ജോഗീന്ദർ സിംഗ് ഹൃദയാഘാതം മൂലം മരിച്ചു.
ഹരിയാന: ചെറിയ ബൗൺസി ബോൾ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിൽ ഏഴുമാസം പ്രായമുള്ള മോഹിതാണ് മരിച്ചത്. അമ്മയ്ക്കൊപ്പം മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു കുഞ്ഞ്. കളിക്കുമ്പോൾ അറിയാതെ ബോൾ വിഴുങ്ങിയതാകാം കുട്ടിയെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടി മരിച്ച സംഭവമറിഞ്ഞ അപ്പോൾത്തന്നെ അമ്പതുവയസ്സുള്ള മുത്തച്ഛൻ ജോഗീന്ദർ സിംഗ് ഹൃദയാഘാതം മൂലം മരിച്ചു.
കുട്ടി ബോൾ വിഴുങ്ങി എന്നറിഞ്ഞപ്പോൾ കുട്ടിയെ നഗരത്തിലെ പല ഹോസ്പിറ്റലുകളിലും കൊണ്ടു പൊയെങ്കിലും തൊണ്ടയിൽ കുടുങ്ങിപ്പോയ ബോൾ എടുക്കാൻ ഡോക്ടേഴ്സിന് സാധിച്ചില്ല. സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് കുട്ടി മരിക്കുന്നത്. കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയപ്പോൾ തന്നെ മുത്തച്ഛൻ ജോഗീന്ദർ സിംഗിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.
