ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഐജി മനോജ് എബ്രഹാമും വ്യക്തമാക്കിയിട്ടുണ്ട്. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു
പത്തനംതിട്ട: ശബരിമലയിലെത്താന്‍ ശ്രമിക്കുന്ന യുവതികളെ തടയാനായി സമരം നടത്തിയവരില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ സമരപന്തല്‍ പൊളിച്ച ശേഷമാണ് ഏഴ് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.
അതേസമയം ശബരിമലയില്‍ നട തുറന്നാല്‍ ആര്‍ക്കും പ്രവേശിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഐജി മനോജ് എബ്രഹാമും വ്യക്തമാക്കിയിട്ടുണ്ട്. മല കയറാനെത്തുന്നവരെ തടയാമെന്ന് ആരും കരുതേണ്ട. അങ്ങനെ നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.
കനത്ത സുരക്ഷ ശബരിമല പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്വമാണെന്നും നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. യുവതികളെന്നല്ല ആര് വന്നാലും പക്കാ സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ ഉണ്ടായതുപോലുള്ള അനിഷ്ട സംഭവങ്ങള്‍ ഇന്നുണ്ടാകില്ലെന്നും ഡിജിപിയും ഐജിയും ഉറപ്പ് നല്‍കിയിട്ടുണ്ട്.
