പിന്നോട്ടെടുത്ത കല്ല്യാണ ബസിനിടയില്‍പ്പെട്ട് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

First Published 8, Apr 2018, 10:26 PM IST
Seven seven year old girl was killed when she was battling back
Highlights
  • കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ  ഖാലിദ് സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരിച്ചത്.

കാസര്‍കോട്:  കല്ല്യാണ ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പ്പട്ട് ഏഴു വയസുകാരി ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ  ഖാലിദ് സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരിച്ചത്. മാതാവിന്റെ അടുത്ത ബന്ധുവിന്റെ ബല്ലാ കടപ്പുറത്തെ വീട്ടില്‍ കല്ല്യാണ ചടങ്ങിനെത്തിയതായിരുന്നു നാസിറ. ഇവിടെ വെച്ച് കല്യാണ ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പ്പെട്ടാണ് അപകടം. നാസിറയുടെ ദാരുണ മരണം കല്ല്യാണ വീടിനെ കണ്ണീരിലാഴ്ത്തി.  കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നസീറ.

loader