കുട്ടിയെ കൂട്ടാനായി  സ്കൂളിലെത്തിയ മുത്തശ്ശനോട് കുട്ടയെ അങ്കിള്‍ വന്ന് നേരത്തേ കൂട്ടിക്കൊണ്ട് പോയെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു

ഭോപ്പാല്‍: സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടാം ക്ലാസുകാരിയെ ശരീരത്തില്‍ നിരവധി മുറിവകളോടെ കണ്ടെത്തി. മദ്ധ്യപ്രദേശിലെ മാണ്ട്സൌറിലാണ് സംഭവം. കഴുത്തിലും മുഖത്തും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി മുറിവുകളുണ്ട്. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കൂട്ടാനായി സ്കൂളിലെത്തിയ മുത്തശ്ശനോട് കുട്ടയെ അങ്കിള്‍ വന്ന് നേരത്തേ കൂട്ടിക്കൊണ്ട് പോയെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മണ്‍ ദര്‍വാസയ്ക്ക് അടുത്തുള്ള ഒരു കാട്ടില്‍ പെണ്‍കുട്ടിയെ പിറ്റേദിവസം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നിന്നും ബിയര്‍ ബോട്ടിലും പൊലീസ് കണ്ടെടുത്തു. 

ഇന്‍ഡോറിലെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പെണ്‍കുട്ടി പീഡിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്കൂളിനടുത്ത് സ്ഥാപിച്ചിട്ടള്ള സിസിടിവി ക്യാമറയില്‍ നിന്നും പെണ്‍കുട്ടി ഒരാളെ പിന്തുടര്‍ന്ന് നടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ട് പോയതാകാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.