ദീപാവലിക്കായ് വാങ്ങിച്ച പടക്കവുമായി സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ്.

മുംബൈ: വായില്‍വെച്ച പടക്കംപൊട്ടിത്തെറിച്ച് ഏഴുവയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ ബുല്‍ദ്ധാന ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ് എന്ന ബാലനാണ് ദാരുണമായി മരണപ്പെട്ടത്. ദീപാവലിക്ക് മുന്നോടിയായി സുഹൃത്തുക്കളുടെ കൂടെ പടക്കങ്ങള്‍ പൊട്ടിച്ച് കളിക്കുകയായിരുന്നു യാഷ് സഞ്ജയ്.

Add Asianetnews as a Preferred SourcegooglePreferred

തീകൊളുത്തിയ പടക്കം വായില്‍വെച്ച് തമാശരൂപേണ കുട്ടി കടിച്ചതാണ് അപകടത്തിന്‍റെ കാരണം. പടക്കം പൊട്ടിത്തെറിച്ചതോടെ ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.