ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചിട്ടും അവർ അദ്ദേഹത്തെ മർദ്ദിക്കുന്നത് തുടർന്നു. പിന്നീട് ഇയാളെ മുഖത്ത് കരി പൂശി, തല മൊട്ടയടിച്ച് ​ഗ്രാമത്തിലൂടെ നടത്തി. ഈ അപമാനങ്ങൾക്ക് ശേഷം ശുക്ല തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകിയിരുന്നു.

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ ​ഗോ സം​ഗക്ഷകർ എഴുപത് വയസ്സുള്ള വൃദ്ധനെ തല്ലിച്ചതച്ചു. രോ​ഗിയായ പശുവിനെ ഉപേക്ഷിച്ചെന്ന കാരണത്താലാണ് കൈലാഷ് നാഥ് ശുക്ല എന്നയാളെ മർദ്ദിച്ച്, തല മുണ്ഡനം ചെയ്ത്, മുഖത്ത് കരിപൂശി ​ഗ്രാമത്തിലൂടെ നടത്തിയത്. തൊട്ടടുത്ത ​ഗ്രാമത്തലേക്ക് പശുവിനെയും കൊണ്ട് പോകുകയായിരുന്നു ശുക്ല.

പെട്ടെന്നാണ് ​ഗോസംരക്ഷകർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കുറച്ച് പേർ അദ്ദേഹത്ത് വളഞ്ഞത്. പിന്നീട് അവർ ഇദ്ദേഹത്തെ മർദ്ദിക്കാൻ തുടങ്ങി. ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചിട്ടും അവർ അദ്ദേഹത്തെ മർദ്ദിക്കുന്നത് തുടർന്നു. പിന്നീട് ഇയാളെ മുഖത്ത് കരി പൂശി, തല മൊട്ടയടിച്ച് ​ഗ്രാമത്തിലൂടെ നടത്തി. ഈ അപമാനങ്ങൾക്ക് ശേഷം ശുക്ല തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി എഴുതി നൽകിയിരുന്നു.

എന്നാൽ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ സംഭവത്തിൽ ഇടപെട്ടതിന് ശേഷം മാത്രമേ മറ്റ് പൊലീസുകാർ സംഭവത്തിൽ എഫ്ഐആർ എഴുതാൻ തയ്യാറായുള്ളൂ. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിലാകെമെന്ന് പൊലീസ് വ്യക്തമാക്കി. കൈലാഷ് നാഥിന്റെ പരാതി അവ​ഗണിച്ച പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നു.

ഒരാഴ്ചയ്ക്ക് മുമ്പാണ് ഭോപ്പാലിൽ പശുവിനെ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന്റെ കൈ വെട്ടിയ സംഭവം നടന്നത്. മുപ്പത്തഞ്ചുകാരനായ പ്രേം നാരായൺ സാഹുവിന്റെ കൈകളാണ് അഞ്ച് പേർ ചേർന്ന് വെട്ടിമാറ്റിയത്. ഒരു കൈ പൂർണ്ണമായും അറ്റുപോയി. അദ്ദേഹം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. സാട്ടു യാദവ് എന്നയാളും മറ്റ് നാലുപേരും ചേർന്നാണ് വാളുപയോ​ഗിച്ച് കൈകൾ വെട്ടിമാറ്റിയത്.