സന്നിധാനം: ശബരിമല സന്നിധാനത്തെ മാലിന്യനിർമാർജ്ജന പ്ലാന്‍റിന്‍റെ അപകാതകള്‍ പരിഹരിച്ചില്ലന്ന് കാണിച്ച് മലിനികരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.പ്ലാന്‍റിലേക്ക് മലിനജലം എത്തിക്കുന്ന കുഴലുകള്‍ നിലവാരം കുറഞ്‍ഞതാണന്നും റിപ്പോർട

അഞ്ച് ദശലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്‍റാണ് ശബരിമല സന്നിധാനത്ത് പണിപൂർത്തിയാക്കിയിട്ടുള്ളത്.എന്നാല്‍ പരമാവധി ഇരുപത്തിയെട്ട് ലക്ഷം ലിറ്റർ മലിനജലം മാത്രമാണ് ഇപ്പോള്‍ ടാങ്കില്‍ ഒഴുകിയെത്തുന്നത്. ഇതും പൂർണതോതില്‍ സംസ്കരിക്കാൻ കഴിയുന്നില്ല .പ്ലാന്‍റിലേക്ക് മലിനജലം എത്തിക്കുന്ന കുഴലുകള്‍ നിലവാരം കുറഞ്ഞതാണ് അയതിനാല്‍ പലസ്ഥലങ്ങളിലും കുഴലുകള്‍ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുക്കുന്ന ,തുടങ്ങിയ വിവരങ്ങള്‍ ചൂണ്ടികാണിച്ചാണ് മലിനികരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയത്. 

ഡിസംബർ പതിനെട്ടിനാണ് റിപ്പോർട്ട് സമർപ്പിച്ചത്പ്ലാന്‍റിലേക്ക് മലിന ജലം എത്തിക്കുന്ന കുഴലുകളുടെ നിലവാരം, തകരാറുകള്‍ എന്നിവയെ കുറിച്ച് ജലവിഭവവകുപ്പിന്‍റെ ഏജൻസിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നും റിപ്പോട്ടില്‍ പറയുന്നുഅതേസമയം മലിനജല നിർമാർജന പ്ലാന്‍റിന് തകരാറുകള്‍ ഉണ്ടന്ന്  ഉന്നതഅധികാരസമിതിയും സമ്മതിക്കുന്നു

ഡിസംബർ 26ന് മുൻപ് പ്ലാന്‍റിന്‍റെ അപാകതകള്‍ പരിഹരിക്കുമെന്നാണ് പാന്‍റിന്‍റെ കരാറുകാർ ബോർഡിനും ഉന്നതധികാരസമിക്കും റിപ്പോർട്ട് നല്‍കിയിരുന്നത്.അതുനടന്നില്ല  . പൂർണതോതില്‍ ശുദ്ധികരിക്കാത്ത വെള്ളമാണ് പ്ലാന്‍റില്‍ പുറത്തേക്ക് ഒഴുക്കിവിടുന്നത് ഒസോൺവാതകം ഉപയോഗിച്ച് ജലം ശുദ്ധികരിക്കാനായിരുന്നു ആദ്യതിരുമാനം ഇപ്പോള്‍ ക്ലോറിൻ ഉപയോഗിച്ചാണ് മലിനജലം ശുദ്ധികരിക്കുന്നത്.അതും പൂർണതോതില്‍ നടക്കുന്നില്ല.പ്ലാന്‍റെ നിർമ്മാണം പ്രവർത്തനം എന്നിവയെകുറിച്ച് അന്വേഷിക്കാൻ ദേവസ്വം ബോർഡിനും ആലോചന ഉണ്ട്.