കാടാംക്കോടാണ് അപകടം ഉണ്ടായത്. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു.

പാലക്കാട്: പാലക്കാട് ന​ഗരത്തിലെ കാനയിൽ വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കാടാംക്കോടാണ് അപകടം ഉണ്ടായത്. അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വിദ്യാർത്ഥിനി വീഴുകയായിരുന്നു. എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അൽ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എൽഎൽബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡിന്‍റെ ഇരുവശങ്ങളിലും സ്ലാബുകളുണ്ട്. നീങ്ങിക്കിടന്ന സ്ലാബ് ശ്രദ്ധയിൽപെടാതെ വിദ്യാര്‍ത്ഥി കാലെടുത്ത് മുന്നോട്ട് വെച്ചതും അതിനുള്ളിലേക്ക് വീഴുകയായിരുന്നു. കാലിന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്