'ലവ് ഡോള്‍സ്' എന്ന പേരില്‍ ലണ്ടനിലുള്ള ഒരു സെക്സ് പാവ കടയില്‍ വന്‍തിരക്കായിരുന്നു

ലണ്ടന്‍: 'ലവ് ഡോള്‍സ്' എന്ന പേരില്‍ ലണ്ടനിലുള്ള ഒരു സെക്സ് പാവ കടയില്‍ വന്‍തിരക്കായിരുന്നു. കാരണം കഴിഞ്ഞവാരം അവിടെ വച്ച ഒരു പരസ്യമാണ്, നിങ്ങള്‍ സെക്സ് പാവകളെ വാങ്ങു അതിന് മുന്‍പ് ഉപയോഗിച്ച് നോക്കാം. 100 പൗണ്ട് നല്‍കി കഴിഞ്ഞാല്‍ കടയിലെ സെക്‌സ് പാവകളെ പരീക്ഷണാര്‍ത്ഥം നിങ്ങള്‍ക്ക് ഉപയോഗിച്ചു നോക്കാന്‍ സാധിക്കും. തുടര്‍ന്നു ഇഷ്ടമായാല്‍ വാങ്ങാനുള്ള അവസരമാണ് ഈ കടയില്‍ ഉള്ളത്. 2000 രൂപയാണു ഡോളിന്‍റെ വില. 

Add Asianetnews as a Preferred SourcegooglePreferred

ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടയ്ക്ക് മുന്നില്‍ വന്‍ ക്യൂവാണ്. കടയിലേക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ പോലീസും സംഭവത്തില്‍ ഇടപെട്ടു. ഇത്തരത്തിലുള്ള ഓഫര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതില്‍ ഇംഗ്ലണ്ടില്‍ വിലക്കുണ്ട്. സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. ഇതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴ ഇട്ടാക്കി.