തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് കാച്ചാണിയിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ ആറംഗ സംഘം പോലീസ് പിടിയിലായി. ഇന്ന് വൈകിട്ടാണ് പോലീസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്നും മൂന്ന് സ്ത്രീകൾ അടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. പ്രതികലെ നാളെ കോടതിയിൽ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred