തൃശൂര്‍: വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മമ്മിയൂറിനടുത്തെ വീട്ടില്‍ നിന്നാണ് ഒരു സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘം പൊലീസ് പിടിയിലായത്.

പത്തനംതിട്ട സ്വദേശി റീന, പാലക്കാട് സ്വദേശി സതീഷ് കുമാര്‍, ചാവക്കാട് സ്വദേശി ബാബു എന്നിവരെയാണ് ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വിദേശത്തു ജോലി ചെയ്യുന്ന ആളുടെ വീട് വാടകയ്ക്കു എടുത്ത് പെണ്‍വാണിഭം നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിനെ തുടര്‍ന്നുളള പരിശോധനിലാണ് പ്രതികളെ പിടി കൂടിയത് .