2007 ല്‍ ബിവര്‍ലി ഹില്‍സ് ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ ട്രംപ് തന്നെ ബലമായി കടന്നുപിടിച്ചെന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ ബലമായി ചേര്‍ത്ത് പിടിച്ചെന്നുമാണ് 41 കാരിയായ മോഡല്‍ ആരോപിക്കുന്നത്. സ്ത്രീകളോടു മോശമായി പെരുമാറിയിട്ടില്ലെന്ന പരാമര്‍ശം ട്രംപ് തിരുത്താത്ത സാഹചര്യത്തിലാണ് സമ്മര്‍ സെര്‍വോസ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത് . ട്രംപിനെതിരെ അപകീര്‍ത്തി കേസ് നല്‍കി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സെര്‍വോസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വേളയിലും നിരവധി ലൈംഗിക ആരോപണങ്ങള്‍ ട്രംപ് നേരിട്ടിരുന്നു. സ്വന്തം മകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പോലും ട്രംപ് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തി. അമേരിക്കന്‍പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ സ്പാനിഷ് മ്യൂസിയത്തിലെ ട്രംപിന്റെ മെഴുക് പ്രതിമയ്ക്കു നേരെ ഫെമന്‍ എന്ന സംഘടനയില്‍പ്പെട്ട സ്ത്രീ സ്വയം വസ്ത്രം ഉരിഞ്ഞായിരുന്നു പ്രതിഷേധിച്ചത്.
വെള്ളിയാഴ്ചയാണ് ബരാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്
