ദില്ലി: പെണ്‍കുട്ടികള്‍ക്ക് എതിരെ ഇന്ത്യയിലും പാക്കിസ്ഥാനിലും നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ഹൃദയഭേദകരമെന്ന് ഐക്യരാഷ്ട്ര സംഘടന ചീഫ് അന്‍റോണിയോ ഗുട്ടറസിന്‍റെ വക്താവ് സ്റ്റെഫാനോ ദുജാരിക്ക്. വിദ്യാഭ്യാസത്തിലൂടെയും സ്ത്രീ ശാക്തീകരണത്തിലൂടെയും ലൈംഗികാതിക്രമങ്ങളെ യുഎന്‍ അഭിമുഖീകരിക്കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റെഫാനെ ദുജാരിക്ക് പറഞ്ഞു.
ഇന്ത്യക്കും പാക്കിസ്ഥാനും ഈ വിഷയത്തില്‍ നല്‍കാനുള്ള ഉപദേശമെന്തെന്ന ചോദ്യത്തിന് മറുപടി പറയുകായിരുന്നു സ്റ്റെഫാനെ. സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിക്കാത്ത ഒരു രാജ്യവുമില്ലെന്നും വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള എല്ലാ രാജ്യങ്ങളിലും ഇത് കണ്ടുവരുന്നു എന്നും സ്റ്റെഫാനോ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് എട്ടുമാസം പ്രായമുള്ള കുട്ടിയെ ദില്ലിയില്‍ 28 വസുള്ള കസിന്‍ ബലാത്സംഗം ചെയ്തത്. എഴു വയസുപ്രായമുള്ള പെണ്‍കുട്ടിയെ സീരിയില്‍ കില്ലര്‍ കഴിഞ്ഞമാസമാണ് പാക്കിസ്ഥാനില്‍ ബലാത്സംഗം ചെയ്ത് കൊന്നത്. ഈ രണ്ടു സംഭവങ്ങളും ഹൃദയഭേദകമാണെന്ന് സ്റ്റെഫാനെ അറിയിച്ചു.
നിരവധി പരിപാടികളിലൂടെ പല ഗവണ്‍മെന്‍റുകളുമായി സഹകരിച്ച് പെണ്‍കുട്ടികളെയും സ്ത്രീകളെയും ബഹുമാനിക്കാനുള്ള സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കാന്‍ ശ്രമിക്കുകയാണെന്നും സ്റ്റെഫാനോ പറഞ്ഞു.
