പാരീസ്: പതിനൊന്നുകാരിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട 29 കാരനെ വിചാരണകള്‍ക്കൊടുവില്‍ കോടതി വെറുതെവിട്ടു. ലൈംഗീക ബന്ധം പെണ്‍കുട്ടിയുടെ സമ്മതത്തോടെ ഉള്ളതായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. 

യുവാവിന് സംഭവം നടക്കുമ്പോള്‍ 22 വയസ്സായിരുന്നു. അടുത്ത വര്‍ഷം തനിക്ക് 15 വയസ്സ് തികയുമെന്നാണ് പെണ്‍കുട്ടി യുവാവിനോട് പറഞ്ഞിരുന്നത്. ഒരു പാര്‍ക്കില്‍ വച്ചായിരുന്നു ഇവര്‍ ലൈംഗീകമായി ബന്ധപ്പെട്ടത്. ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടി യുവാവിന് സമ്മതം നല്‍കിയിരുന്നില്ലെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് കോടതി ഇയാളെ വെറുതെ വിട്ടിരിക്കുന്നത്. 

ഫ്രാന്‍സിലാണ് ഈ വിചിത്ര സംഭവം നടന്നത്. 15 വയസ്സോ അതില്‍ താഴയോ ഉള്ള പെണ്‍കുട്ടികളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഫ്രാന്‍സില്‍ നിയമപരമായി വിലക്കിയിട്ടില്ല. ഈ വിചിത്ര നിയമം മാറ്റാനുള്ള ഒരുക്കത്തിലാണ് രാജ്യം.സമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായപരിധി നിശ്ചയിക്കണമെന്നാണ് നിയമവിദഗ്ധരുടെ ആവശ്യം.