എയിംസ് അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യമാണെന്നാണ് കേന്ദ്രം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നത്.

ഡൽഹി:കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിന് കേന്ദ്രം ഉന്നയിക്കുന്ന വാദം വസ്തുതകൾക്ക് നിരക്കാത്തത്. നീതി ആയോഗിന്റെ ഹെൽത്ത് ബുക്കിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിൽ എയിംസ് ഇല്ലാത്തത് കേരളത്തിന് മാത്രമാണ്. കേരളത്തിന് പിന്നാലെ പട്ടികയിലുള്ള തമിഴ്നാടിനും ഗുജറാത്തിനും ഹിമാചൽ പ്രദേശിനും എയിംസ് അനുവദിച്ചത് മോദി സർക്കാരാണ്. ഹൈക്കോടതിയിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ കേരള ബിജെപി വെട്ടിലായിരിക്കുകയാണ്. എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആവർത്തിച്ച് പറയുന്നതിനിടയിലാണ് സംസ്ഥാന ബിജെപിയെ വെട്ടിലാക്കി ഹൈക്കോടതിയിൽ കേന്ദ്രം സത്യവാങ്മൂലം നൽകിയത്. 2024ൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എംപിയായി മത്സരിക്കുമ്പോഴും പിന്നീട് മന്ത്രിയായപ്പോഴും സുരേഷ് ഗോപി ഉറപ്പ് നൽകിയതാണ് എയിംസ് വരുമെന്നുള്ളത്.

YouTube video player

എയിംസ് അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ കാര്യമാണെന്നാണ് കേന്ദ്രം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നത്. അവകാശവാദങ്ങൾക്ക് അപ്പുറത്ത് എയിംസ് അനുവദിക്കുന്നത് കേന്ദ്രത്തിന്റെ തീരുമാനമെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം. ആരോഗ്യ രംഗത്ത് കേരളം ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. പിന്നോക്കം നിൽകുന്ന സംസ്ഥാനങ്ങൾക്കാണ് ഇക്കാര്യത്തിൽ പരിഗണനയെന്നും കേന്ദ്രം നൽകുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം