അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെടണമെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ഹര്‍ജി

കൊച്ചി: കോണ്‍ഗ്രസ് എം പി, കെ സി വേണുഗോപാലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരി വീണ്ടും ഹൈക്കോടതിയിൽ. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി ആവശ്യപ്പെടണമെന്നും അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ കോടതി നിർദേശം നൽകണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടു.