കോഴിക്കോട്: പെരുവണ്ണാമൂഴിയിൽ നഴ്സറി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ നഴ്സറി സ്കൂളിലെ വാൻ ഡ്രൈവർ ചങ്ങരോത്ത് സ്വദേശി കുഞ്ഞഹമ്മദിനെതിരെ പൊലീസ് കേസ്സെടുത്തു.ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി ആണ് വിവരം . പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഈ മാസം 2 നാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്