കാസര്‍കോഡ്: കോളേജ് ഹാളിന്‍റെ പൂട്ട് തകർത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം. തടയാനെത്തിയ പ്രിനസിപ്പലിന് വിദ്യാർത്ഥി നേതാക്കളുടെ അധിക്ഷേപവും ചീത്തവിളിയും. ആരോപണം വാസ്തവ വിരുദ്ധമെന്ന് എസ്.എഫ്.ഐ. കാഞ്ഞങ്ങാട് നെഹ്റു കോളേജ് അധികൃതരുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എസി റൂമിന്‍റെ പൂട്ട് തകർത്താണ് എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനം നടത്തിയത്. പുറത്ത് നിന്നുള്ള നേതാക്കളടക്കം പങ്കെടുത്തായിരുന്നു സമ്മേളനം. സംഭവം അറിഞ്ഞ് തടയാനെത്തിയ തന്നെ വിദ്യാർത്ഥി നേതാക്കൾ അധിക്ഷേപിച്ചെന്നാണ് പ്രിൻസിപ്പൽ പറയുന്നത്.

ഹാളിന് പൂട്ടില്ലായിരുന്നെന്നും പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്നാണ് എസ്.എഫ്.ഐയുടെ വാദം. കോളേജ് അധികൃതരുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കോളേജ് ഹാളിൽ അധിക്രമിച്ച് കയറിയതിനും, പ്രിൻസപ്പളിനെ അധിക്ഷേപിച്ചതിനുമാണ് കേസ്.