എം  ജി യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഫെലോഷിപ്പ് നിഷേധിക്കുന്ന സര്‍വ്വകലാശാലയുടെ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു സമരം. 

കോട്ടയം: ഗവേഷക വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകണമെന്നാവശ്യപ്പെട്ട് എം ജി സർവ്വകലാശാലയിൽ എസ് എഫ് ഐ നടത്തിവന്ന സമരം പിൻവലിച്ചു. എം എഫിൽ വിദ്യാർത്ഥികൾക്ക് 2500 രൂപ സ്റ്റെഫന്‍റ് കൊടുക്കാൻ സിൻഡിക്കേറ്റ് തീരുമാനമായതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗവേഷക വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫണ്ടില്ലാത്തതിനാലാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന തുക ഫെലോഷിപ്പായി നൽകാൻ കഴിയാത്തതെന്നായിരുന്നു സർവ്വകലാശാലയുടെ വിശദീകരണം. പിഎച്ച്ഡി ചെയ്യുന്നവർക്കുള്ള ഫെലോഷിപ്പ് നാല് വർഷമായി കിട്ടിയിരുന്നില്ല. സിനിമ നിർമ്മിക്കാനും കെട്ടിടം ഉയർത്താനും ശ്രമിക്കുന്ന സർവ്വകലാശാല കുട്ടികൾക്കുള്ള ഫെലോഷിപ്പ് മനപൂർവ്വം പിടിച്ച് വച്ചിരിക്കുന്നുവെന്നായിരുന്നു എസ് എഫ് ഐയുടെ ആക്ഷേപം.