തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളജിൽ എസ്എഫ്ഐക്കാർ ചേരി തിരി‍ഞ്ഞ് അടിച്ചു. സംഘർഷത്തിൽ അ‍ഞ്ചു വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. 

കോളേജിലെ എസ്ഫ്ഐ പ്രവർത്തകരാണ് ചേരി തിരി‌ഞ്ഞ് അടിതുടങ്ങിയത്. ഇന്നലെയും ക്യാമ്പസിൽ സംഘർഷം നടത്തിരുന്നു. അടി നടക്കുന്നതിനിടെ പുറത്തുനിന്നെത്തിയ ഒരു സംഘവും വിദ്യാർത്ഥികളെ മർദ്ദിച്ചു. കോളജിൽ നടത്തിയ പരിപാടിക്കായി പണം പിരിവ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ചേരിതിരഞ്ഞ് അടിയിൽ കലാശിച്ചത്. 

സംഘർഷത്തിൽ അ‍ഞ്ച് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. ശ്രീകാര്യം പൊലീസ് കേസെടുത്തിട്ടുണ്ട്. കോളേജിലുണ്ടായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാൻ അധികൃതർക്കു കഴിയാതെ വന്നതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.