ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണാണ് കുത്തേറ്റത്

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയല്‍ സ്വദേശി എന്‍.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.