കുരിപ്പുഴ ശ്രീകുമാറിന്റെ കവിത ചുവരില്‍ എഴുതിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ആവിഷ്കാര സ്വാതന്ത്ര്യത്തിനോ കാമ്പസിലെ ഇത്തരം പ്രവണതകള്‍ക്കോ എതിരില്‍ പൊലീസ് കേസെടുക്കുന്നതില്‍ എസ്.എഫ്.ഐക്ക് യോജിപ്പില്ല. പക്ഷേ ഇവിടെ ആ രീതിയിലുള്ള അവസ്ഥയല്ല. മാസങ്ങള്‍ക്ക് മുമ്പ് നടന്ന വിഷയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികളാണ് ചുവരെഴുതിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്നവയായിരുന്നു എഴുതിയ വാചകങ്ങള്‍ അതിന്റെ പോസ്റ്ററുകള്‍ തനിക്ക് അവിടെ നിന്നുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാട്സ്ആപില്‍ അയച്ച് തന്നിട്ടുമുണ്ട്. കഞ്ചാവ് ഉപയോഗിച്ചിട്ട് കോളേജിന്റെ ജനലുകളും വാതിലുകളും ഇവര്‍ അടിച്ചു തകര്‍ത്തുവെന്നാണ് പരാതി. അതിനെ അനുകൂലിച്ച് പോകാന്‍ കഴിയില്ല. പക്ഷേ പുറത്തുവരുന്ന വാര്‍ത്ത കവിതകളെഴുതിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തെന്നാണ്. വിഷയം വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം...