കേസിലെ മുഖ്യപ്രതി യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. നസീമാണ് ആക്രണമണത്തിന് നേതൃത്വം നൽകിയതതെന്ന് മർദ്ദനമേറ്റ പൊലീസുകാർ പറയുന്നു. നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസുകാർ നാളെ കമ്മീഷണർക്ക് പരാതി നൽകും
തിരുവനന്തപുരം: പൊലീസുകാരെ നടുറോഡിൽ തല്ലിയ എസ്എഫ്‌ഐക്കാർക്ക് സൗകര്യമായി കീഴടങ്ങാൻ അവസരമൊരുക്കി ഉന്നത പൊലീസുദ്യോഗസ്ഥർ. മുഖ്യപ്രതി നസീം കീഴടങ്ങിയതുമില്ല. പ്രതികളെ അറസ്റ്റു ചെയ്യുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
കേസിലെ പ്രതികളായ എസ്എഫ്‌ഐക്കാർക്കുവേണ്ടി അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ് പറയുമ്പോഴാണ് കീഴടങ്ങൽ നാടകം. മുൻ കൂട്ടി തയ്യാറാക്കിയ ധാരണ പ്രകാരം നാലു എസ്എഫ്‌ഐ പ്രവർത്തകർ പൂജപ്പുര സ്റ്റേഷനിലെത്തിയ കീഴടങ്ങുകയായിരുന്നു. മർദ്ദനമേറ്റ പൊലീസുകാരൻ പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവരാണ് കീഴടങ്ങിയത്. ഇതിൽ ഹൈദർ നെയ്യാറ്റിൻകര എം എൽ എ ആനസലന്റെ പിഎയുടെ മകനാണ്.
കേസിലെ മുഖ്യപ്രതി യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. നസീമാണ് ആക്രണമണത്തിന് നേതൃത്വം നൽകിയതതെന്ന് മർദ്ദനമേറ്റ പൊലീസുകാർ പറയുന്നു. നസീമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസുകാർ നാളെ കമ്മീഷണർക്ക് പരാതി നൽകും.
മർദ്ദനത്തിൽ കഴുത്തിന് പരിക്കേറ്റ പൊലീസുകാരൻ ശരത്ത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മൂന്നു പൊലീസുകാർക്ക് വിശ്രമ അവധി നൽകാൻ എസ്എ കമാണ്ടൻറ് തയ്യാറായിട്ടില്ല. സംഭവമറിഞ്ഞ സ്ഥലത്തെത്തിയതുമുതൽ കേസെടുത്ത് അന്വേഷണ നടത്തുന്നതുവരെയുള്ള കാര്യങ്ങളിൽ കന്റോൺമെന്റ് പൊലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് സ്‌പെഷ്യബ്രാഞ്ച് റിപ്പോർട്ട്. സഥലത്തുണ്ടായിരുന്ന പ്രതികളെ പിടികൂടാനോ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ രണ്ട് എസ്‌ഐമാർ സ്ഥലത്തെത്തിയിട്ടും വീഴ്ച വരുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
