കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും എസ്എഫ്‌ഐയ്ക്ക് വിജയം. എല്ലാ ജനറല്‍ സീറ്റുകളിലും വിജയം നേടിയ എസ്എഫ്‌ഐയ്ക്ക് നഷ്ടമായത് ഒരു ജില്ലാ നിര്‍വ്വാഹക സമിതി മാത്രം. മികച്ച വിജയമാണ് രണ്ടാം തവണയും എസ് എഎഫ്‌ഐ നേടിയത്. 5 ജനറല്‍ സീറ്റുകളിലാണ് സംഘടനയുടെ വിജയം.

99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ സുജ പി ആണ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്.
മലപ്പുറം ജില്ല പിടിച്ചെടുത്ത എസ്എഫ്‌ഐയ്ക്ക് ഒരു വോട്ടിന്റെ നഷ്ടത്തില്‍ കോഴിക്കോട് നഷ്ടമായി. വയനാട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. എംഎസ്എഫ് കെഎസ് യു സഘ്യത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷമാണ് എസ്എഫ്‌ഐ, യൂണിവേഴ്‌സിറ്റി യൂണിയന്‍ പിടിച്ചെടുത്തത്. 

വൈസ് ചെയര്‍പേഴ്‌സണ്‍: അശ്വിന്‍ ഹാശ്മി ആനന്ദ് (ഡബ്ല്യു.എം.ഒ കോളജ് മുട്ടില്‍, വയനാട്), വൈസ് ചെയര്‍പേഴ്‌സണ്‍ ലേഡി: രശ്മി കെ. (അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, നിലമ്പൂര്‍), ജനറല്‍ സെക്രട്ടറി: മുഹമ്മദലി ശിഹാബ് കെ. (എന്‍.എസ്.എസ് കോളജ് മഞ്ചേരി), ജോയിന്റ് സെക്രട്ടറി: അന്‍ഷ അശോകന്‍ (ശ്രീ വ്യാസ എന്‍.എസ്.എസ് കോളജ് വടക്കാഞ്ചേരി) എന്നിവരാണ് ജനറല്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.