തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അന്ധവിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പണപ്പിരിവ് തടഞ്ഞതിനാണ് മര്‍ദ്ദനമെന്നാണ് പരാതി.
ഗവ. ലോ കോളെജിലെ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ഷാജഹാനും സഹപാഠി വിനീതിനുമാണ് മര്‍ദ്ദനമേറ്റത്. ഷാജഹാന് കണ്ണിന് കാഴ്ചയില്ല. വെള്ളിയാഴ്ച പുലര്‍ച്ചയോടെ വീനിതിനെ ഹോസ്റ്റല്‍ മുറിയില്‍ കയറി സീനിയര്‍ വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. അക്രമം തടയാന്‍ ശ്രമിച്ച ഷാജഹാനും മദ്ദനമേറ്റു. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം സംഭവത്തില്‍ പങ്കില്ലെന്നാണ് എസ്.എഫ്.ഐ പറയുന്നത്. മദ്യപിച്ചെത്തിയവരാണ് ഹോസ്റ്റലില്‍ പ്രശ്നമുണ്ടാക്കിയതെന്നും ഷാജഹാന്‍ ഇതിനിടയില്‍ പെട്ടു പോയതാണെന്നുമാണ് വിശദീകരണം.
