സാരമായി പരിക്കേറ്റ സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സജിത്തിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
കോഴിക്കോട്: കോഴിക്കോട് മടപ്പള്ളി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ക്ക് നേരേ ആക്രമണം. 3 പേര്‍ക്ക് പരിക്കേറ്റു.
കുറ്റ്യാടിയില്‍ വച്ചാണ് സംഭവം. സാരമായി പരിക്കേറ്റ സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സജിത്തിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്.എഫ്.ഐ പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് മർദ്ദിക്കുകയും അക്രമിക്കുകയും ചെയ്യുന്ന ക്രൂരതയ്ക്കാണ് മതവർഗ്ഗീയവാദികൾ നേതൃത്ത്വം നൽകുന്നതെന്നും നാട്ടിൽ ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിച്ച് സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മതതീവ്രവാദശക്തിക്കളെ ഒറ്റപ്പെടുത്തണമെന്നും, അക്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
