ബിഷപിനെ നികൃഷ്ട ജീവിയെന്നും എൻ.കെ.പ്രേമചന്ദ്രനെ പരനാറിയെന്നും രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാമിനെ ആകാശത്തിലേക്ക് വാണം വിടുന്നയാളെന്നും ആക്ഷേപിച്ചിട്ട് ഖേദം പ്രകടിപ്പിക്കാത്തവരാണ് മാർക്സിസ്റ്റ് പാർട്ടി നേതാക്കളെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. സ്കൂൾ പ്രിൻസിപ്പലിനും തോട്ടം തൊഴിലാളി സ്ത്രീകൾക്കും മറ്റേ പണിയാണെന്ന് ആക്ഷേപിച്ച മന്ത്രിയുമുളള പാർട്ടി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും വി.ടി.ബൽറാമിനെക്കൊണ്ടു മാപ്പു പറയിക്കാമെന്നു കരുതണ്ട. വി.എസ്. അച്ചുതാനന്ദനെ കാമഭ്രാന്തനെന്നു വിളിച്ച ഗണേഷ്കുമാറിനു വേണ്ടി വോട്ടു പിടിച്ച ഡി.വൈ.എഫ്.ഐ.ക്ക് അതിനുളള അർഹതയില്ലെന്നും ഷാഫി പറമ്പിൽ മൂന്നാറിൽ പറഞ്ഞു. ഡീൻ കുര്യാക്കോസ് നടത്തിയ ജനകീയ വിചാരണാ യാത്രയിൽ പ്രസംഗിക്കവെയാണ് ഷാഫി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.