കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുതുടങ്ങിയപ്പോഴാണ് നാല് വര്‍ഷം മുന്‍പ് പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്.
പാലക്കാട്: നവീകരണത്തിനായി പൊളിച്ചിട്ട് പണി തുടങ്ങാത്ത കെഎസ്ആര്ടിസി സ്റ്റാന്ഡില് നിരാഹാര സമരം നടത്തി എംഎല്എ ഷാഫി പറമ്പില്. കെഎസ്ആര്ടിസി ക്ക് ഫണ്ടില്ലാത്തതിനാല്, എംഎല്എ ഫണ്ടില് നിന്ന് 5 കോടി നല്കാമെന്ന് പറഞ്ഞിട്ടും പദ്ധതി തുടങ്ങാത്തതില് പ്രതിഷേധിച്ചാണ് എംഎല്എ 24 മണിക്കൂര് സമരം തുടങ്ങിയത്.
കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുതുടങ്ങിയപ്പോഴാണ് നാല് വര്ഷം മുന്പ് പാലക്കാട് കെഎസ്ആര്ടിസി ബസ് ഡിപ്പോ പൊളിച്ചു പണിയാന് തീരുമാനിച്ചത്. ഒരു വര്ഷത്തില് പുതിയ കെട്ടിടം പണി തീര്ക്കാനുള്ള തീരുമാനം പക്ഷേ , തറക്കല്ലിട്ടതില് മാത്രം ഒതുങ്ങി. നിരവധി തവണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയെയും കെഎസ്ആര്ടിസിയെയും സമീപിച്ചിട്ടും നിരാശയായിരുന്നു ഫലമെന്ന് പാലക്കാട് എംഎല്എ പറയുന്നു.
നിയമസഭയില് സബ്മിഷന് നല്കിയപ്പോഴും സാമ്പത്തിക പ്രതിസന്ധി ഉയര്ത്തിക്കാട്ടിയതോടെയാണ് എംഎല്എ ഫണ്ടില് നിന്നും പദ്ധതിക്ക് തുക കണ്ടെത്താമെന്ന തീരുമാനം അറിയിച്ചത്.ഡിപ്പോ പൊളിച്ചത് മുതല്, അന്തര്സംസ്ഥാന ബസ് ടെര്മിനലില് തന്നെയാണ് ബസുകള് ഇടുന്നത്. യാത്രക്കാരെയും ജീവനക്കാരെും ഒരേപോലെ ബുദ്ധിമുട്ടിക്കുന്ന ഈ അവസ്ഥയ്ക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാവണമെന്നാണ് ആവശ്യം.
