ദില്ലി: മതംമാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് സുപ്രീംകോടതിയെ സമീപിച്ചു. വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ ഭര്‍ത്താവ് ഷാഫിന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. യുവതി വീട്ടുതടങ്കലിലാണെന്നും യുവതിയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ആവശ്യം. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെയാണ് യുവതിയുടെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം യുവതിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു.