തിരുവനന്തപുരം: ജിഷ്ണു പ്രണോയി സംഭവത്തില്‍ കെ എം ഷാജഹാന്റെ അമ്മയും നിരാഹാരത്തിന് ഒരുങ്ങുന്നു. മകന് ജാമ്യം കിട്ടിയില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുമ്പിൽ നിരാഹാരമിരിക്കുമെന്ന് ഷാജഹാന്റെ അമ്മ. ആരുടെയും കാലുപിടിക്കാനില്ലെന്നും തങ്കമ്മ ന്യൂസ് അവറിൽ പറഞ്ഞു .
ഷാജിർഖാൻ നൽകിയത് മനുഷ്യത്വപരമായ പിന്തുണയെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു . ഷാജഹാനും ഷാജിർഖാനും കൂടെ നടക്കുകമാത്രമെ ചെയ്തുളളൂ . ഷാജിർഖാൻ ഉൾപ്പെടെയുളളവർ ഒരു പ്രകോപനവും ഉണ്ടാക്കിയില്ലെന്നും മനുഷ്യത്വപരമായ പിന്തുണ മാത്രമാണ് തന്നതെന്നും ശ്രീജിത്ത് പറഞ്ഞു .സഹായിച്ചവരെ ജയിലിലടച്ചതിൽ ദുഃഖമെന്നും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി. .
