ദില്ലി: പാക് അധീന കശ്മീരിന്റെ പേരില്‍ ഫണ്ട് ശേഖരിക്കാന്‍ ലണ്ടനില്‍ മുജ്‌റ ഡാന്‍സ് സംഘടിപ്പിച്ച് പാകിസ്ഥാന്‍. പാക് അധീന കാശ്മീരില്‍ വിദ്യാഭ്യാസത്തിന് പ്രചാരണം നല്‍കാനാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നാണ് പാകിസ്ഥാന്റെ വാദം. സംഭവം പുറത്തായതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ നാണംകെട്ടു.
അതേസമയം ലണ്ടനില്‍ സംഘടിപ്പിച്ച ഡാന്‍സ് പ്രോഗ്രാമില്‍ പാക് അധീന കാശ്മീര്‍ പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാന്‍ ഡാന്‍സ് ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാക് പ്രാദേശിക ചാനല്‍ പുറത്തുവിട്ടു. മസൂദ് അല്‍പവസ്ത്രധാരികളായ സ്ത്രീകളുടെ ഡാന്‍സ് ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകകയാണിപ്പോള്‍. ദൃശ്യങ്ങള്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണിപ്പോള്‍. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
കശ്മീരിലെ ഇന്ത്യയുടെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയും പാകിസ്ഥാന്‍ ധനശേഖരണം നടത്തുന്നുണ്ട്. പാക് അധീന കാശ്മീരില്‍ ജനങ്ങള്‍ നേരിടുന്ന പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഡാന്‍സ് പരിപാട് സംഘടിപ്പിച്ചത്. ഐക്യരാഷ്ട്രസഭയില്‍ ഗാസയിലെ ചിത്രം ഉയര്‍ത്തിക്കാട്ടി കശ്മീരിലേതാണെന്ന് വാദിച്ചതടക്കമുള്ള നാണക്കേടുകള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം.

