സൂചി എറില്‍ ഗ്ലാസ് തകരുമോ? വൈറലാകുന്ന ആയോധന കലയുടെ വീഡിയോ നല്‍കും ഉത്തരം

First Published 1, Mar 2018, 12:20 PM IST
Shaolin Monk Shatters Glass With Just A Needle See Stunt In Slow Motion
Highlights
  • വെ​റു​മൊ​രു സൂ​ചി എറിഞ്ഞാല്‍ കട്ടിയുള്ളൊരു ഗ്ലാസ് തകര്‍ക്കാന്‍ കഴിയുമോ?
  • ഷാവോലിന്‍ സന്ന്യാസിമാരോട് ഈ ചോദ്യം ചോദിച്ചാല്‍ കഴിയും എന്നാവും ഉത്തരം
  • അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്

വെ​റു​മൊ​രു സൂ​ചി എറിഞ്ഞാല്‍ കട്ടിയുള്ളൊരു ഗ്ലാസ് തകര്‍ക്കാന്‍ കഴിയുമോ? ചൈനയിലെ ഷാവോലിന്‍ സന്ന്യാസിമാരോട് ഈ ചോദ്യം ചോദിച്ചാല്‍ കഴിയും എന്നാവും ഉത്തരം. അത്തരത്തിലുള്ള ആയോധന കലയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. 

​യൂ​ട്യൂ​ബ് ചാ​ന​ലാ​യ "ദ് ​സ്ളോ മോ ​ഗൈ​സ്’ ആ​ണ് ഇ​ത് പു​റ​ത്തു വി​ട്ട​ത്. ഷാ​വോ​ലീ​ൻ കും​ഗ്ഫു​വി​ൽ അ​ഗ്ര​ഗ​ണ്യ​ന്യാ​യ ഒ​രു അ​ഭ്യാ​സി​യാ​ണ് അ​സാ​ധാ​ര​ണ​മാ​യ ഈ ​പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ച​ത്. 72 ഷാവോലിന്‍ രഹസ്യ കലകളിലൊന്നാണ് ഈ വിദ്യ. പത്തോ അതിലധികമോ വര്‍ഷം എടുത്താണ് സന്ന്യാസികള്‍ ഇത് അഭ്യസിച്ചെടുക്കുന്നത്. എതിര്‍വശത്ത് പിടിച്ചിരിക്കുന്ന ഗ്ലാസിനുനേര്‍ക്ക്  സൂ​ചി ശക്തിയില്‍ വ​ലി​ച്ചെറിഞ്ഞപ്പോള്‍ ഗ്ലാസും തകര്‍ത്ത് മറുവശത്തുള്ള ബ​ലൂ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പ​ങ്കു​വെ​ച്ച് രണ്ട് ആഴ്ച കൊണ്ട് 20 ലക്ഷത്തോളം പേരാണ് ഈ വീഡിയോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. വെ​റു​മൊ​രു സൂ​ചി ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം ഗ്ലാ​സ് ത​ക​ർ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​ക്തി​യെ​പ്പ​റ്റി​യാ​ണ് ഏ​വ​രും സം​സാ​രി​ക്കു​ന്ന​ത്.


 

loader