ഇരുവര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിച്ചതായി ഫിഫ അറിയിച്ചു.
മോസ്കോ: വിവാദ ആഹ്ലാദ പ്രകടനത്തില് സ്വിസ് താരങ്ങളായ ഷാക്കയും ഷാക്കിരിയും വിലക്കില്ലാതെ രക്ഷപ്പെട്ടു. ഇരുവര്ക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിച്ചതായി ഫിഫ അറിയിച്ചു. സെര്ബിയക്കെതിരെ ഗോള് അടിച്ചതിന് ശേഷം അല്ബേനിയന് പതാകയിലെ കഴുകന്റെ ചിഹ്നത്തെ സൂചിപ്പിക്കുന്ന നിലയില് അംഗവിക്ഷേപം നടത്തിയതിനാണ് താരങ്ങള്ക്കെതിരെ നടപടി.
ആഹ്ലാദപ്രകടനത്തില് പങ്കുചേര്ന്ന സ്വിസ് നായകന് സ്റ്റീഫന് ലിച്ച്സ്റ്റൈനറിന് രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സെര്ബിയക്കെതിരെ ഗോള് നേടിയശേഷം താരങ്ങള് പതാകയിലെ ചിഹ്നം സൂചിപ്പിച്ച് കൈകള് ചേര്ത്ത് പിടിച്ച് ആഘോഷിക്കുകയായിരുന്നു.
കൊസോവന് പതാക പതിപ്പിച്ച ബൂട്ടണിഞ്ഞാണ് ഷാക്കിരി കളിച്ചതും. സ്വിറ്റ്സര്ലന്ഡിലേക്ക് കുടിയേറിയ കൊസോവന്- അല്ബേനിയന് വംശജനാണ് ഷാക്ക. കൊസോവയില് നിന്ന് കുടിയേറിയവര് തന്നെയാണ് ഷാക്കിരിയുടെ കുടുംബവും.
