തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം അഞ്ചുവർഷത്തേക്ക് തന്നെയാണ്. പാർട്ടി ശശീന്ദ്രന്റെ പേരാണ് മന്ത്രിസ്ഥാനത്തേയ്‍ക്കു തെരഞ്ഞെടുത്തത്. തോമസ് ചാണ്ടി എൻസിപിയുടെ പാർലമെന്ററി പാർട്ടി നേതാവായി തുടരും രണ്ടര വർഷം രണ്ടര വർഷം എന്നുള്ള ചോദ്യം ഒരിക്കലും നടന്നിട്ടില്ല. അഞ്ചുവർഷവും എകെ ശശീന്ദ്രൻ മന്ത്രിയായി തുടരും. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ചർച്ചക‌ൾ എന്നറിയില്ല - ശരദ് പവാര്‍ പറഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞ് താന്‍ മന്ത്രിയാകുമെന്ന് നേരത്തെ തോമസ് ചാണ്ടി പറഞ്ഞിരുന്നു.