നിങ്ങളുടെ ഭാവി ഒരു പുസ്തകത്തിന്റെ ദൂരെ എന്ന പ്രമേയത്തില്‍ നടക്കുന്ന വായനോത്സവം ഈ മാസം 28ന് സമാപിക്കും.
ഷാര്ജ: പത്താമത് ഷാര്ജ ചില്ഡ്രന്സ് റീഡിംഗ് ഫെസ്റ്റിവലിന്, എക്സ്പോ സെന്ററില് തുടക്കമായി. നിങ്ങളുടെ ഭാവി ഒരു പുസ്തകത്തിന്റെ ദൂരെ എന്ന പ്രമേയത്തില് നടക്കുന്ന വായനോത്സവം ഈ മാസം 28ന് സമാപിക്കും. പുതുമയാര്ന്ന പുസ്തകങ്ങള്, മികച്ച എഴുത്തുകാരുടെ സാന്നിധ്യം, കുട്ടികള്ക്ക് പ്രത്യേകമായി ആസ്വദിക്കാവുന്ന കലാപരിപാടികള് തുടങ്ങി ലോകത്തിന് വായനയുടെ ഉന്നത തലം ഒരുക്കുകകയാണ് ഷാര്ജ ചില്ഡ്രന്സ് റീഡിങ് ഫെസ്റ്റിവല്. നിങ്ങളുടെ ഭാവി ഒരു പുസ്തകത്തിന്റെ ദൂരെ എന്ന പ്രമേയത്തില് പതിനൊന്ന് ദിവസം നീളുന്ന മേള ഷാര്ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി ഉദ്ഘാടനം ചെയ്തു. കുട്ടികള്ക്കെന്ന പോലെ മുതിര്ന്നവര്ക്കും പ്രത്യേകമായ പുസ്തകങ്ങളുടെ നിര പത്താമത് വായനാ മേളയില് ഒരുക്കിയിട്ടുണ്ട്.
വിവിധങ്ങളായ ആശയങ്ങളും അനുഭവങ്ങളും പകരുന്ന 26,00 സാംസ്കാരിക പരിപാടികളും ഇത്തവണത്തെ പ്രത്യേകതയാണ്. 18 അറബ് രാജ്യങ്ങള്ക്കു പുറമെ , ഇന്ത്യ, യുകെ, അമേരിക്ക തുടങ്ങി വിദേശ രാജ്യങ്ങളില് നിന്നായി നിരവധി പ്രസാധകരും ഫെസ്റ്റിവലിന്റെ ഭാഗമാകുന്നുണ്ട്. 121 രാജ്യങ്ങളില് നിന്നായി കവികളും സാഹിത്യകാരന്മാരുമടക്കം 286 പ്രമുഖ എഴുത്തുകാര് റീഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി. ലോകോത്തരമായ സാംസ്കാരിക വേദികള്, കലാപ്രകടനങ്ങള്, വിദ്യാഭ്യാസ പ്രവര്ത്തന പരിപാടികള്, കായിക പ്രാധാന്യമുള്ള പരിപാടികള് എന്നിവ കുട്ടികള്ക്കായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
