വിമാനതാവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗതാഗതകുരുക്കില്‍പെട്ട മലയാളിയെ ഷാര്‍ജാപോലീസ് സഹായിച്ചത് സിനിമാസ്റ്റൈലില്‍. യാത്രമുടങ്ങുമെന്ന് കരുതിയ കൊല്ലംസ്വദേശി സനിലിന് വിമാനയാത്ര സാധ്യമായത് ഇങ്ങനെ.
നിയമം നിയമത്തിന്‍റെ വഴിക്കേ പോകുമ്പോള്‍ തന്നെ അതിന്‍റെ കൂടെ അളവില്ലാതെ മനുഷ്യത്വം ചേര്‍ക്കുന്നവരാണ് യുഎഇ പോലീസ്. സിനിമകളില്‍പോലും കാണാത്ത അനുഭവമാണ് കൊല്ലം സ്വദേശി സനില്‍കെ മാത്യുവിന് ഷാര്‍ജ പോലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്. അലൈനില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന സനില്‍ കഴിഞ്ഞ ചൊവ്വാഴ്ച അത്യാവശ്യമായി ഒരു ദിവസത്തേക്ക് നാട്ടിലേക്ക് പോകാന്‍ സ്വന്തം വാഹനത്തില്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു. ഗതാഗത കുരുക്കില്‍പെട്ട് യാത്രമുടങ്ങുമെന്ന് കരുതിയ ചെറുപ്പക്കാരന് ഷാര്‍ജ പോലീസിന്‍റ ഇടപെടലാണ് വിമാനയാത്ര സാധ്യമായത്.
നിമിഷങ്ങള്‍ക്കകം സംഭവസ്ഥലതെത്തിയ പോലീസ് സനിലിനോട് വാഹനത്തെ പിന്തുടരാന്‍ പറഞ്ഞു. പോലീസിനും ആമ്പുലന്‍സിനും ഉപയോഗിക്കുന്ന യെല്ലോ ലൈനിലൂടെ ഗതാഗതകുരുക്ക് മറികടന്ന് പോലീസ് സിനിലുമായി എയര്‍പോര്‍ട്ടിലെത്തി. ചെക്ക് ഇന്‍ സമയം കഴിഞ്ഞതിനാല്‍ പോലീസ് അതിനും സംവിധാനമൊരുക്കി.
നാട്ടില്‍ നിന്നും തിരിച്ചെത്തിയ സനില്‍ നന്ദിയറിയിക്കാന്‍ ഷാര്‍ജപോലീസിനെ കാണാനുള്ള ഒരുക്കത്തിലാണ്. ഒപ്പം ഇതൊക്കെ കണ്ടു പടിക്കൂ സാറന്മാരേയെന്ന് കേരള പോലീസിനോട് ഒരഭ്യര്‍ത്ഥനയും. വീഡിയോ കാണാം
