ബിജെപി എംഎല്‍എയുടെ ബന്ധു സഷി സിംഗിനെ നാല് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
ലഖ്നൗ:ഉന്നാവോ കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിജെപി എംഎല്എയുടെ ബന്ധു സഷി സിംഗിനെ നാല് ദിവസത്തെ സിബിഐ കസ്റ്റഡിയില് വിട്ടു. ബിജെപി എംഎല്എ കുല്ദീപ് സിംഗ് സെംഗാറിന്റെ ബന്ധുവാണ് ഇവര്. ഇന്നലെയാണ് സിബിഐ സഷി സിംഗിനെ അറസ്റ്റ് ചെയ്തത്.
ബിജെപി എംഎല്എ കുല്ദീപ് സെന്ഗാറ് സിബിഐ കസ്റ്റഡിയിലാണ്. ദില്ലിയിലുള്പ്പെടെ പ്രതിഷേധം അലയടിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എംഎല്എയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്ഷം ജൂണിലാണ് മാനഭംഗം സംബന്ധിച്ച് ആദ്യ പരാതി നല്കിയത്. നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില് ചികില്സയിലിരിക്കെ കൊല്ലപ്പെട്ടിരുന്നു.
